Monday, January 19, 2009

ഉസ്താദ്‌


കോഴിക്കോട്‌: ഇസ്‌ലാമിക നിയമങ്ങള്‍ പഴഞ്ചനാണെന്നും അവ സമൂലം പുതുക്കണമെന്നുമുള്ള പ്രചാരണം മുസ്‌ലിങ്ങളെ ആദര്‍ശപരമായിഷണ്ഡീകരിക്കാനുള്ള കുതന്ത്രമാണെന്ന്‌ മര്‍ക്കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ഇത്തരം പ്രചാരണങ്ങളില്‍ ഭരണകൂടവും നീതിന്യായ സംവിധാനവും മാധ്യമങ്ങളും വീണുപോവരുത്‌. ശരീഅത്ത്‌ വിഷയങ്ങളില്‍ വിധിപറയാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം മതപണ്ഡിതര്‍ക്കുള്ളതാണ്‌. കാരന്തൂര്‍ മര്‍ക്ക്‌ വാര്‍ഷിക സനദ്‌ദാന സമ്മേളത്തില്‍ ബിരദദാന പ്രസംഗം നടത്തവേ കാന്തപുരംപറഞ്ഞു. മതം പഠിക്കാത്തവര്‍ അബന്ധം പറഞ്ഞ്‌ സൗഹൃദാന്തരീക്ഷം തകര്‍ക്കരുത്‌. മത, ധര്‍മ, നീതി ശാസ്‌ത്രങ്ങള്‍ പൊളിച്ചെഴുതി ഭൗതികതയില്‍ അധിഷുിതമായ ജീവിത രീതിയിലേക്ക്‌ സമൂഹത്തെകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം- കാന്തപുരം പറഞ്ഞു. ചടങ്ങില്‍ ഉള്ളാള്‍ തങ്ങള്‍ താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹിമാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബുദാബി പുരാവസ്‌തു വകുപ്പ്‌ മേധാവി ഡോ. അഹ്‌മദ്‌ബിന്‍മുഹമ്മദ്‌ അല്‍ഖജ്‌റാജി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഡോ: ഉമര്‍ അബ്ദുല്ലകാമില്‍ ബിരുദദാനം നടത്തി. 936 പേര്‍ക്കാണ്‌ ബിരുദം ലഭിച്ചത്‌. പ്രമുഖ വ്യവസായി എം.എ. യൂസഫലി, ശൈഖ്‌ഉമര്‍ അല്‍ ജിലാനി, ശൈഖ്‌ സൈനുല്‍ ആബിദീന്‍ അലി അല്‍ജിഫ്‌രി, ഡോ: അലവി അബ്ബാസ്‌ മാലിക്കി, അല്‍ഹബീബ്‌ അദ്‌നാന്‍ ബിന്‍ അലി ബിന്‍ അഹ്‌മ്മദ്‌ അല്‍ഹദ്ദാദ്‌, സയിദ്‌ അഹ്‌മ്മദ്‌ ഖലാഫ്‌ അല്‍ഉതൈബിയ, ശൈഖ്‌ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹഫീസ്‌, സുലൈമാന്‍ നാസിര്‍ അല്‍ഷട്ടി, ഡോ. ഫത്താഹി അല്‍ഹല്‍വാനി, ശൈഖ്‌ അഹ്‌മ്മദ്‌ യൂസഫ്‌ മുഹമ്മദ്‌ മുജദ്ദിദി, ബ്രെദര്‍ നൂറുദ്ദീന്‍ഹസ്സന്‍, ഹിശാം മുഹമ്മദ്‌ അല്‍ഷട്ടി, ഉമര്‍ അഹ്‌മ്മദ്‌ അബ്ദുള്‍ ഹാദി, മുഹമ്മദ്‌ അബ്ദുല്ല ഏലൈ, അഹ്‌മ്മദ്‌ ജലാല്‍ കറം, അബ്ദുള്ള ഖാമീസ്‌ അബ്ദുല്ല, ശൈഖ്‌ മുഹമ്മദ്‌ ഇബ്രാഹിം അല്‍ മുതവ, മുഹമ്മദലി അഹ്‌മ്മദ്‌, ശൈഖ്‌ റാഷിദ്‌ ഇബ്രാഹിം അല്‍മുറൈഖ്‌, സമീര്‍ അബ്ദുറഹ്‌മാന്‍ ഖലീഫ, സ്വാലിഹ്‌ ഇസ്‌മയില്‍ അഹ്‌മ്മദ്‌, അലി ഹുസൈന്‍ അബ്ദുല്ല അല്‍ഷട്ടി, അബ്ദുല്ല അഹ്‌മ്മദ്‌ മുഹമ്മദ്‌ അല്‍ ബൈത്തി, അഹ്‌മ്മദ്‌ മുഹമ്മദ്‌ സമീബ്‌ അല്‍ അസ്‌മി, കൃതി അബ്ലുള്‍ ഖാലിദ്‌ ദാസരി, ശൈഖ്‌ മുഹമ്മദ്‌ ഹസന്‍ ഇമാദി, മുഫ്‌തി മുതീം റഹ്‌മാന്‍, സയ്യിദ്‌ ജീലാനി അഷ്‌റഫി, എം.എ. അഡ്‌ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, കെ.പി. ഹംസ മുസ്‌ല്യാര്‍ ചിത്താരി, പേരോട്‌ അബ്ദുറഹ്‌മാന്‍ സഖാഫി, സി.എം. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സി. മുഹമ്മദ്‌ ഫൈസി സ്വാഗതവും മജീദ്‌ കക്കാട്‌ നന്ദിയും പറഞ്ഞു. രാവിലെ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. മറ്റുസെഷനുകളില്‍ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍, മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി എന്നിവരും സംസാരിച്ചു

No comments: